Activities

2022 may 22 ൽ തിരുവല്ലയിൽ നടന്ന 43 മത് വാർഷിക കൌൺസിൽ മീറ്റിംഗിൽ Dr അസ്മാബി ചെയർ പേഴ്സൺ ആയും Dr ടിന്റു എലിസബത്ത് ടോം കൺവീനർ ആയും തെരഞ്ഞെടുക്കപ്പെട്ടു.

2010 ൽ തുടങ്ങി 2022 ൽ എത്തി നിൽക്കുമ്പോൾ 7 ജില്ലാ കമ്മിറ്റികളിലും 67 ഓളം ഏരിയ കമ്മിറ്റികളിലും ഭാരവാഹികൾ വനിതകൾ ആണെന്നുള്ളത് വനിതാ ഡോക്ടർമാരുടെ മുന്നേറ്റമായി കാണാം. അതിലുപരി AMAI യുടെ സ്റ്റേറ്റ് പ്രസിഡന്റ്‌ Dr C D ലീന എന്നതും അഭിമാനം നൽകുന്നതാണ്.

ജീവനം
‘പോസ്റ്റ്‌ കോവിഡ് വിഷയങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാം ‘ എന്നതായിരുന്നു ചർച്ച വിഷയം.പബ്ലിക്കിന് ക്ലാസ്സ്‌ എടുക്കുന്നതിനു വേണ്ടി TOTയും PPT, പോസ്റ്റർ എന്നിവ തയാറാക്കി കൊടുത്തു.

പെൺകുട്ടികൾ അനുഭവിക്കുന്ന ശരീരികവും മാനസികവും ആയ ബുദ്ധിമുട്ടുകൾ അഡ്രെസ്സ് ചെയുന്ന രീതിയിൽ ഉള്ള 800 ൽ അധികം ക്ലാസുകൾ മത്സരങ്ങൾ, ചർച്ചകൾ എന്നിവയും എല്ലാ ജില്ലകളും മത്സര ബുദ്ധിയോടെ സംഘടിപ്പിച്ചു.

‘പോഷകാഹാരം ആയുർവേദത്തിൽ ‘എന്ന വിഷയത്തിൽ സംസ്ഥാനമോട്ടാകെ 1000 ത്തിൽ അധികം ക്ലാസുകൾ നടത്തി

കൊല്ലം ജില്ലയിൽ അവസാന വർഷം വിദ്യാർത്ഥി ആയിരുന്ന വിസ്മയ യുടെ മരണത്തിനു ഉത്തരവാദികളായവർക്ക് എതിരെ കേസ് എടുക്കാൻ വനിതാ കമ്മീഷനു പരാതി നൽകി.

കാർട്ടൂൺ മേക്കിങ് കമ്പോറ്റീഷൻ നടത്തി cash award നൽകി.

വനിതാ ക്ലിനിക് ട്രെയിനിങ് പ്രോഗ്രാം
ജൂലൈ 18 മുതൽ സെപ്റ്റംബർ 10 വരെ 14 ക്ലാസ്സുകളിലായി ട്രെയിനിങ് നടത്തി. 200ൽ പരം doctors പങ്കെടുത്തു.

കോവിഡ് 19 നോട് അനുബന്ധിച്ചു ഏരിയകൾ ശക്തമാക്കുന്നതിനും ഡോക്ടർമാരുടെ പ്രൈവറ്റ് പ്രാക്ടീസ് വികസിപ്പിക്കുന്നതിനും വേണ്ടി പോസ്റ്റ്‌ കോവിഡ് ചികിത്സയിൽ ആയുർവേദത്തിന്റ സാധ്യതകൾ ഉൾക്കൊണ്ട്‌ പബ്ലിക് awareness ക്ലാസ്സ്‌ നടത്തുന്നതിനും ഓൺലൈൻ കോൺസൽറ്റേഷന്റെ സാദ്ധ്യതകൾ മനസിലാക്കുന്നതിനും ഈ പദ്ധതി തയാറാക്കി നടപ്പിലാക്കി.

May 20 ആദ്യ വനിതാ കമ്മിറ്റി മീറ്റിംഗിനോട് അനു ബന്ധിച്ചു ഭാരവാഹികൾക്കായി പ്രോഗ്രാം സംഘടിപ്പിച്ചു.. നയിച്ചത് Dr മഹേഷ്‌, പൾമനോളജിസ്റ്, ESI ഹോസ്പിറ്റൽ.
വിഷയം : കോവിഡ് 2 ആം തരംഗം വീട്ടിൽ ചികിത്സ എങ്ങനെ?

‘ജനനി 2021 – അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യവും രോഗപ്രതിരോധവും ആയുർവേദത്തിലൂടെ ‘ 800 ൽ അധികം ബോധവത്കരണ ക്ലാസുകൾ കോവിഡ് 19 പശ്ചാത്തലത്തിൽ ഓൺലൈൻ ആയുo ഓഫ്‌ ലൈൻ ആയും നടന്നു.
2021 വർഷത്തെ വനിതാ കമ്മിറ്റി സംസ്ഥാനതല പ്രവർതനോത്ഘാടനം 2021 may 8 നു ഓൺലൈൻ പ്ലാറ്റ് ഫോമിൽ നടന്നു.

ഓൺലൈൻ ഓണാഘോഷം

ആദ്യമായി വനിതഡോക്ടർമാർക്കായി ഓൺലൈൻ ഓണാഘോഷം സംഘടിപ്പിച്ചു ഒക്ടോബർ 2 ന് പ്രശസ്ത ഗായിക ശ്രീമതി മൃദുല വാരിയർ ഉദ്‌ഘാടനം ചെയ്തു. 14 ജില്ലകളിൽ നിന്നും ജില്ലാതല മത്സരത്തിൽ 1,2 സ്ഥാനങ്ങൾ നേടിയ 125 ൽ പരം ഡോക്ടർമാർ പങ്കെടുത്തു.കൂടുതൽ പോയിന്റ് നേടിയ ജില്ലക്കും prize നൽകി. കൂടാതെ പരിത സ്ഥിതി ദിനം, വയോജന ദിനം. പ്രമേഹം ദിനം, ആയുർവേദ day, യോഗ day തുടങ്ങി വനിതാ ഡോക്ടർമാർ സജീവമായി പങ്കെടുത്തു.

2013 മുതൽ വനിതാ ക്ലിനിക് ട്രെയിനിങ് കഴിഞ്ഞ ഡോക്ടർമാരെ എല്ലാവരെയും ഉൾകൊള്ളിച്ചു കൊണ്ടു cosmetology യിൽ 3 വർക്ക്‌ ഷോപ്പുകൾ നടത്തുക ഉണ്ടായി.

കോവിഡ് 19 പശ്ചാത്തലത്തിൽ വളരെ വ്യത്യസ്തമായി കേരളത്തിന്‌ പുറത്തുള്ള നാഷണൽ, ഇന്റർനാഷണൽ ലെവൽ practice ചെയുന്ന ഡോക്ടർസ് നെ ഉൾപ്പെടുത്തി ക്ലാസുകൾ സംഘടിപ്പിച്ചു. 293 ഡോക്ടർമാർ പങ്കെടുത്തതിൽ 91ഡോക്ടർസ് കേരളത്തിന്‌ പുറത്തു work ചെയ്യുന്നവർ ആയിരുന്നു. വിവിധ വിഷയങ്ങളിൽ പ്രഗത്ഭരായ ഡോക്ടർമാരെ ഉൾപ്പെടുത്തി 12 ക്ലാസുകൾ നടത്തി. സിങ്കപ്പൂർ, UK, അറേബ്യൻ രാഷ്ട്രങ്ങൾ, തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഡോക്ടർമാർ പങ്കെടുത്ത വിജയിപ്പിച്ച ആദ്യത്തെ പ്രോഗ്രാം ആയിരുന്നു. തുടർന്നു certificate വിതരണവും നടത്തി.

ആ കാലയളവിൽ വനിതാ ഡോക്ടർമാർ ടെലികൗൺസിലിങ്, ടെലി മെഡിക്കേഷൻ, ബോധവത്കരണ ക്ലാസുകൾ, ഔഷധ വിതരണം, ആയുർവേദ ഹെൽത്ത്‌ ടിപ്സ് സാധ്യമായ ഗ്രൂപുകളിൽ നൽകുക, കോവിഡ് പ്രധിരോധത്തിനായി ചെറിയ വീഡിയോകൾ, അന്യ സംസ്ഥാന തൊഴിലാളി സന്ദർശനവും ഔഷധ വിതരണം, ആയുർവേദ രക്ഷ ടാസ്ക് force രൂപീകരണം തുടങ്ങി വിവിധ പ്രവർത്തനങ്ങളിൽ വനിതാ ഡോക്ടർമാർ പങ്കെടുത്തു.

ആയുഷ്‌കാമീയം – ആയുർവ്വേദം സുരക്ഷിതം, ലളിതം ശാസ്ത്രീയം എന്ന വിഷയത്തിൽ മാർച്ച്‌ 2 മുതൽ ഒരു വാരം 1000 ൽ അധികം ബോധവത്കരണ ക്ലാസുകൾ നടത്തുവാൻ കഴിഞ്ഞു.സോഷ്യൽ മീഡിയ, വിഷ്വൽ മീഡിയ, റേഡിയോ തുടങ്ങിയ മാധ്യമങ്ങൾ ഉപയോഗിച്ചു ayurveda പ്രചാരണം നടത്തി.

21 സെപ്റ്റംബർ 2014 അങ്കമാലി ആയുവേദ ഭവനിൽ ‘സുഭൂമിക ‘women’s speciality clinic എന്ന വിഷയത്തിൽ സ്റ്റേറ്റ് ലെവൽ വർക്ക് ഷോപ് നടന്നു.Dr. സാവിത്രി യുടെയും Dr. ഉഷാ കെ പുതുമനയുടെയും സാന്നിധ്യതിൽ ആയിരുന്നു പ്രോഗ്രാം.180 ഡോക്ടർമാർ പങ്കെടുത്തു.വനിതാ ക്ലിനിക് പ്രൊജക്റ്റ്‌ ആദ്യമായി സംസ്ഥാന തലത്തിൽ അവതരിപ്പിച്ചത് ഈ പ്രോഗ്രാമിൽ ആയിരുന്നു.

ആലപ്പുഴ camelot കൺവെൻഷൻ സെന്ററിൽ feb.17&18 ൽ നടന്ന 16 ആം സ്റ്റേറ്റ് കോൺഫ്രൻസിൽ Dr സൂസൻ M ജേക്കബ് വനിതാ കമ്മിറ്റി യുടെ ചെയർ പേഴ്സൺ ആയും Dr ജയശ്രീ ധനേഷ് കൺവീനർ ആയും തെരഞ്ഞെടുക്കപ്പെട്ടു.

2019 മാർച്ച്‌ 8 അന്തർദേശീയ വനിതാ ദിനം കേരളത്തിലെ ആയുർവേദ ഡോക്ടർസ് ‘തന്മയ ‘ എന്ന പേരിൽ സമൂചിതമായി ആഘോഷിച്ചു. അത് വനിതഡോക്ടർമാരുടെ അവശോജ്വലമായ മുന്നേറ്റമായിരുന്നു. 500 ൽ അധികം പരിപാടികൾ AMAI ബാനറിൽ ചെയ്യുവാൻ കഴിഞ്ഞു. അതുവഴി ഒരു ലക്ഷത്തോളം ആളുകളിൽ ആയുർവ്വേദം എത്തിക്കുവാൻ കഴിഞ്ഞു.

സ്റ്റേറ്റ് വനിതാ കമ്മിറ്റി ലീഡേഴ്‌സ് മീറ്റ് 2019 മാർച്ച്‌ 31 ന് അങ്കമാലി ആയുർവേദ ഭവനിൽ നടന്നു. വനിതാ ഡോക്ടർമാർക്കായി ആരോഗ്യ സംരക്ഷണത്തിൽ ഒരു സർവ്വേ നടത്തി.

വനിതാ ഡോക്ടർമാർക്കായി ആയുർവേദ ഭവനിൽ റസ്റ്റ്‌ റൂം മാർച്ച്‌ 31 ന് ഉദ്ഘാടനം ചെയ്തു.

വനിതാ ക്ലിനിക് ട്രെയിനിങ് സംസ്ഥാന നേതൃത്വത്തിൽ 4 സോണുകളിലായി നടന്നു. 304 ഡോക്ടർസ് പങ്കെടുത്തു.അതിനോ ടു അനുബന്ധിച്ചു 20 സ്ത്രീ രോഗ മെഡിക്കൽ ക്യാമ്പുകൾ എല്ലാ ജില്ലകളിലുമായി ഒരു ദിവസം നടത്തി.

വനിതാ ക്ലിനിക് ട്രെയിനിങ് സമാപനത്തോട് അനുബന്ധിച്ചു 2019 നവംബർ മാസത്തിൽ സർട്ടിഫിക്കറ്റ് വിതരണവും വനിതാ കമ്മിറ്റി തയാറാക്കിയ Hand book on Ayurveda gynaecology book release ഉം ചെയ്തു.